Onathappan three big and 4 small with a clay plate

400.00

Out of stock

  Ask a Question
SKU: ONTP001 Categories: , ,

Onathappan three big and 4 small with a clay plate - Impresa Store

 

ഇംപ്രസയുമായി ബന്ധപ്പെട്ട് ഏറ്റവും സന്തോഷത്തോടെ ഒരുപാട് ആളുകളുടെ കൂടെ ചേർന്ന് നിൽക്കാൻ കഴിഞ്ഞ ഒന്നാണ് ഓരോ സമയത്തും ചെയ്ത സോഷ്യൽ ചലഞ്ചുകൾ. ഒരുപാട് പുതിയ സൗഹൃദങ്ങൾ വന്നു ചേർന്നത് അങ്ങനെ ആണ് . ആളുകളുടെ നല്ല മനസ്സും പ്രവർത്തിയും നേരിൽ തിരിച്ചറിഞ്ഞ , കൈ മെയ് മറന്നു കൂടെ നിൽക്കാൻ ആളുകൾ ഉണ്ടാവുന്ന, മനുഷ്യൻ എന്ന വാക്കിൽ പ്രതീക്ഷ നഷ്ടപ്പെടാത്ത ഒരുപാട് സമയം ആയിരുന്നു ഓരോ ചലഞ്ച് നേരവും.

ഈ ഓണക്കാലത്ത് നമുക്ക് മുന്നിൽ വന്നിരിക്കുന്നത് നമ്മളിന്ന് വരെ ഏറ്റെടുക്കാത്ത പുതിയ ഒരു കാര്യമാണ്. നമ്മളിൽ ചിലരെങ്കിലും നേരിൽ കാണാത്ത , ഉപയോഗിക്കാത്ത എന്നാൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണമെന്നാൽ ഓർമ വരുന്ന , നൊസ്റ്റാൾജിയ ആയ ഓണത്തപ്പൻ ആണ് ഈ വർഷം നിങ്ങൾക്ക് മുന്നിൽ വരുന്നത്. അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു കുംഭാര കുടുംബം , അവരുടെ കളിമണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ട്, ഒപ്പം പ്രായാധിക്യം കാരണം തലയിൽ ഏറ്റി
കൊണ്ട് നടന്നു വിൽക്കാൻ ഉള്ള ബുദ്ധിമുട്ട് പറഞ്ഞതിൽ നിന്ന് നമ്മൾക്ക് നോക്കാം എന്ന് പറഞ്ഞ ഒരു വാക്കിൽ ഈ ഓണത്തപ്പനെ നമ്മളുടെ കൂടെ ചേർക്കാൻ ഒരു ശ്രമം നടത്തുകയാണ്. ഓണത്തിനു
നമ്മൾ ഒരുപാട് പൈസ വസ്ത്രങ്ങൾക്കും പൂക്കളത്തിന് വേണ്ടിയും ചിലവാക്കുമ്പോൾ ഒരു ചെറിയ തുക നമുക്ക് ഇവർക്ക് വേണ്ടി മാറ്റി വെച്ചാലോ. കൂടുതൽ വിവരങ്ങൾക്ക് impresa യുടെ വെബ്സൈറ്റ് സന്ദർശിക്കാം.

നിങ്ങളുടെ കുട്ടിക്കാല ഓണത്തപ്പൻ്റെ
ഓർമകൾ നിങ്ങളുടെ കുഞ്ഞുങ്ങളോട് ഓർത്തു പങ്കു വെയ്ക്കാൻ , കേവലം കളിമണ്ണ് മാത്രമല്ല ഓരോ ഓണത്തപ്പനും എന്നത് അവരും തിരിച്ചറിയാൻ
ഇതൊരു തുടക്കമാവട്ടെ

ഒപ്പം ഓരോ ജില്ലകളിലും ഒരു in-store pickup സൗകര്യം ഒരുക്കി ഇതിൽ വോളൻ്റിയർ ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അതും അറിയിക്കുമല്ലോ.

ഓണമെന്നത് നമ്മൾ കാരണം ചിലരുടെ മുഖത്ത് ചിരി വരുത്താൻ ഉള്ള ഒരു അവസരം കൂടി ആയി നമുക്ക് മാറ്റാൻ കഴിയുന്ന സമയമാവട്ടെ.

#OnamWithImpresa
#ImpresaOnamVibes
#ImpresaOnamSpecial
#responsibleonamwithimpresa #impresastore #impresaonathappan

 

NB: for instore pickup we will inform the venue and date to collect your onathappan

Additional information

Weight4 kg
Dimensions40 × 30 × 20 cm
Be the first to review “Onathappan three big and 4 small with a clay plate”

Reviews

There are no reviews yet.

General Inquiries

There are no inquiries yet.

Main Menu

Onathappan three big and 4 small with a clay plate

400.00

Enable Notifications OK No thanks